Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Agriculture Sector

Alappuzha

കോ​ഴിവ​ള​ർ​ത്ത​ൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഫെ​ഡ​റേ​ഷ​ൻ

ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തെ കോ​ഴി വ​ള​ർ​ത്ത​ൽ മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ഈ ​രം​ഗ​ത്തെ അ​ടി​യ​ന്ത​ര​മാ​യി കാ​ർ​ഷി​ക പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ള പൗ​ൾ​ട്രി ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ഒ​ന്ന​രമാ​സ​ത്തി​നി​ടെ കോ​ഴി​ത്തീ​റ്റ​യ്ക്ക് ചാ​ക്കി​ന് 500 രൂ​പ​യി​ല​ധി​ക​മാ​ണ് വ​ർ​ധിച്ച​ത്. കൂ​ടാ​തെ 25 രൂ​പ​യു​ണ്ടാ​യി​രു​ന്ന കോ​ഴി​ക്കു​ഞ്ഞി​ന്‍റെ വി​ല 45 രൂ​പ​യാ​യി ഉ​യ​രു​ക​യും ചെ​യ്തു. ഇ​ത് ക​ർ​ഷ​ക​ർ​ക്ക് താ​ങ്ങാ​നാ​വാ​ത്ത തി​രി​ച്ച​ടി​യാ​ണ്. സം​സ്ഥാ​ന​ത്ത് അ​ഞ്ചു ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന ഈ ​മേ​ഖ​ല​യെ ത​ക​ർ​ച്ച​യി​ൽനി​ന്ന് ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം.

ഇതരസം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​ഴി വ​ള​ർ​ത്ത​ലി​നെ കാ​ർ​ഷി​കമേ​ഖ​ല​യാ​യി പ​രി​ഗ​ണി​ക്കു​മ്പോ​ൾ, കേ​ര​ള​ത്തി​ൽ ഷെ​ഡു​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ കൊ​മേ​ഴ്‌​സ്യ​ൽ ബി​ൽ​ഡിം​ഗ് നി​യ​മ​ങ്ങ​ളാ​ണ് ബാ​ധ​ക​മാ​ക്കി​യി​രി​ക്കു​ന്ന​ത്. വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ വ​ഴി വ​ൻ തു​ക വ​ൺ ടൈം ​ടാ​ക്സും സെ​സും ക​ർ​ഷ​ക​രി​ൽനി​ന്ന് ഈ​ടാ​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണം.

ലൈ​സ​ൻ​സ് നി​യ​മ​ങ്ങ​ൾ ല​ഘൂ​ക​രി​ച്ച്, മൃ​ഗ​സം​ര​ക്ഷ​ണവ​കു​പ്പി​നു കീ​ഴി​ൽ നേ​രി​ട്ട് ലൈ​സ​ൻ​സ് ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി ക്ക​ണം. തീ​റ്റ​വി​ല വ​ർ​ധന​ കാ​ര​ണം വി​പ​ണി​യി​ലെ​ത്തു​ന്ന തീ​റ്റ​യു​ടെ ഗു​ണ​നി​ല​വാ​രം കു​റ​യു​ക​യും എ​ഫ്സിആ​ർ (Feed Conversion Ratio) ഉ​യ​രു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​ത് ഉ​ത്പാ​ദ​ന​ച്ചെ​ല​വ് കു​ത്ത​നെ കൂ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ, കോ​ഴി​യി​റ​ച്ചി വി​ല വ​ർ​ധിപ്പി​ക്കാ​തെ ക​ർ​ഷ​ക​ർ​ക്ക് മു​ന്നോ​ട്ടു പോ​കാ​നാ​കി​ല്ല.

ക​ർ​ഷ​ക​ർ​ക്ക് കു​റ​ഞ്ഞ പ​ലി​ശ നി​ര​ക്കി​ൽ ലോ​ണു​ക​ളും കൃ​ത്യ​മാ​യ ഇ​ൻ​ഷ്വറ​ൻ​സ് പ​രി​ര​ക്ഷ​യും ല​ഭ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ മു​ൻ​കൈ എ​ടു​ക്ക​ണം.​ കേ​ര​ള​ത്തി​ൽ പ്ര​തി​ദി​നം ശ​രാ​ശ​രി 25 ല​ക്ഷം മു​ത​ൽ 28 ല​ക്ഷം കി​ലോ​ഗ്രാം​വ​രെ കോ​ഴി​യി​റ​ച്ചി വി​ല്പ​ന ന​ട​ക്കു​ന്നു​ണ്ട്.​ഇ​തി​ൽ അ​ധി​ക​വും ഇതരസം​സ്ഥാ​ന​ത്തുനി​ന്നാ​ണ് എ​ത്തു​ന്ന​ത്.​മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളെ പോ​ലെ പൗ​ൾ​ട്രി സെ​ക്ട​റി​ൽ സ​ർ​ക്കാ​രി​ന്‍റെ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ച്ചാ​ൽ വ​ലി​യതോ​തി​ലു​ള്ള തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ഈ ​മേ​ഖ​ല​യ്ക്കു സാ​ധി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഓ​ൾ കേ​ര​ള പൗ​ൾ​ട്രി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് താ​ജു​ദ്ദീ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​കെ. ന​സീ​ർ, ട്ര​ഷ​റ​ർ ആ​ർ. ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up